"
വീട്ടില്‍ തീന്മേശയിലെ
രുചി കെട്ടപ്പോഴാണ്
വാടകക്കെടുത്ത റിസോര്‍ട്ടില്‍
ആട്ടിന്‍കുട്ടിയെ മലര്‍ത്തിച്ചുട്ടത്
വയസ്സറിയിക്കാത്ത
അകിട് തെളിയാത്ത
പെണ്ണാടിന്‍ കുട്ടിക്ക്
ഉടല് കരിയുന്ന ചൂട്
വെന്ത തുട വിടര്‍ത്തി
ഉപ്പു പരതുമ്പോഴാണ്
കണ്ണീരൊഴിച്ചവള്‍
ഉപ്പൊരുക്കിയത്
കനല് തട്ടി ക്കരിഞ്ഞ
കുടലി ലിത്തിരി എരിവു കിട്ടാന്‍
നീറ്റലടങ്ങാത്ത ഏങ്ങല്‍
പാതിവഴിയില്‍ പൊട്ടിയൊലിച്ചു
ആര്‍ത്തി കെട്ട കത്തിയും മുള്ളും
വായില്‍ പുരണ്ട അമ്ലരസം
കഴുകാതെ നുണഞ്ഞിറക്കി
അഴിഞ്ഞ തുണി വിരിച്ചു മയങ്ങി
വെന്ത ആട്ടിന്‍കുട്ടിയുടെ
വീര്‍ത്ത വയറിനായി
റിസോര്‍ട്ടിനു പുറത്ത്
ചെന്നായ്ക്കള്‍ കാവലുണ്ടായിരുന്നു
"
രുചി കെട്ടപ്പോഴാണ്
വാടകക്കെടുത്ത റിസോര്‍ട്ടില്‍
ആട്ടിന്‍കുട്ടിയെ മലര്‍ത്തിച്ചുട്ടത്
വയസ്സറിയിക്കാത്ത
അകിട് തെളിയാത്ത
പെണ്ണാടിന്‍ കുട്ടിക്ക്
ഉടല് കരിയുന്ന ചൂട്
വെന്ത തുട വിടര്‍ത്തി
ഉപ്പു പരതുമ്പോഴാണ്
കണ്ണീരൊഴിച്ചവള്‍
ഉപ്പൊരുക്കിയത്
കനല് തട്ടി ക്കരിഞ്ഞ
കുടലി ലിത്തിരി എരിവു കിട്ടാന്‍
നീറ്റലടങ്ങാത്ത ഏങ്ങല്‍
പാതിവഴിയില്‍ പൊട്ടിയൊലിച്ചു
ആര്‍ത്തി കെട്ട കത്തിയും മുള്ളും
വായില്‍ പുരണ്ട അമ്ലരസം
കഴുകാതെ നുണഞ്ഞിറക്കി
അഴിഞ്ഞ തുണി വിരിച്ചു മയങ്ങി
വെന്ത ആട്ടിന്‍കുട്ടിയുടെ
വീര്‍ത്ത വയറിനായി
റിസോര്‍ട്ടിനു പുറത്ത്
ചെന്നായ്ക്കള്‍ കാവലുണ്ടായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ