വില്‍ക്കപ്പെട്ട വാക്കുകളാണ്
വിഷാദത്തിന്റെ വിത്തു പാകുന്നത്
വില കിട്ടാത്ത വിളകളാണ്
വിരോധത്തിന്റെ തീ പടര്‍ത്തുന്നത്
വിലാപത്തിന്റെ അഗ്നി ചിറകുകളാണ്
കലാപത്തിന്റെ കിനാവ് കാണുന്നത്
വിലാപം കലാപത്തിന്റെ വിത്തും
കലാപം വിലാപത്തിന്റെ വിളയുമാണല്ലോ .....!!
ഒത്തു തീര്‍പ്പ് കരാറുകളില്‍
വാക്കു കളൊതുക്കപ്പെട്ടവന്റെ വിലാപം
വിളിച്ചു വരുത്തുന്ന വിനാശാമാണ്
വാക്കുകളുടെ പണയം കൊണ്ടും
വാതിലുകളുടെ വടപ്പൂട്ട് കൊണ്ടും
തടയിടാനാവാത്ത വിനാശം ......
കസേരയുടെ കാലുറപ്പിക്കാനാണ്
വാക്കുകള്‍ക്കു നീ വില കുറച്ചത്
കൊട്ടാര മിരന്നു വാങ്ങാനാണ്
വിഷാദത്തെ നീ അവഗണിച്ചത്
ഖജനാവെടുത്തു കമഴ്ത്തുവാനാണ്
'വിലകൊടുത്ത ' ചിന്തകള്‍ക്ക് നീ 'കട'പ്പെട്ടത്
വിലയുറപ്പിച്ചത് നിന്റെ കുബുദ്ധി യെങ്കിലും
വില്‍ക്കപ്പെട്ടത് എന്റെ വാക്കുകളായിരുന്നു
കടം കൊണ്ടത് കഴുകന്റെ നാവെങ്കിലും
കടപ്പെട്ടത് എന്റെ നോവായിരുന്നു
ഇരന്നു പോയത് നിന്റെ ദുരയെങ്കിലും
ഇരക്കാനെടുത്തത് എന്റെ ചങ്കായിരുന്നു
വിതക്കാന്‍ തന്നത് 'വിളഞ്ഞ 'വിത്തെങ്കിലും
വിലയിടിഞ്ഞത് എന്റെ വിളകള്‍ക്കായിരുന്നു
ഇനി വയ്യ , കാത്തിരിപ്പിന് വയ്യ
വിഷാദ പ്പെട്ട മനസ്സിനോടും
വിധേയപ്പെട്ട ചിന്തയോടും
കലഹം തീര്‍ക്കുക
കത്തുന്ന കനവും ...
കനലെരിയുന്ന കണ്ണുകളുമായി....
കണ്ണ് നിറഞ്ഞവര്‍ക്കും
വില്‍ക്കപ്പെട്ടവര്‍ക്കും വേണ്ടി
വിശന്നു കരഞ്ഞവര്‍ക്കും
വിള നശിച്ചവര്‍ക്കും വേണ്ടി..........
"
വിഷാദത്തിന്റെ വിത്തു പാകുന്നത്
വില കിട്ടാത്ത വിളകളാണ്
വിരോധത്തിന്റെ തീ പടര്‍ത്തുന്നത്
വിലാപത്തിന്റെ അഗ്നി ചിറകുകളാണ്
കലാപത്തിന്റെ കിനാവ് കാണുന്നത്
വിലാപം കലാപത്തിന്റെ വിത്തും
കലാപം വിലാപത്തിന്റെ വിളയുമാണല്ലോ .....!!
ഒത്തു തീര്‍പ്പ് കരാറുകളില്‍
വാക്കു കളൊതുക്കപ്പെട്ടവന്റെ വിലാപം
വിളിച്ചു വരുത്തുന്ന വിനാശാമാണ്
വാക്കുകളുടെ പണയം കൊണ്ടും
വാതിലുകളുടെ വടപ്പൂട്ട് കൊണ്ടും
തടയിടാനാവാത്ത വിനാശം ......
കസേരയുടെ കാലുറപ്പിക്കാനാണ്
വാക്കുകള്‍ക്കു നീ വില കുറച്ചത്
കൊട്ടാര മിരന്നു വാങ്ങാനാണ്
വിഷാദത്തെ നീ അവഗണിച്ചത്
ഖജനാവെടുത്തു കമഴ്ത്തുവാനാണ്
'വിലകൊടുത്ത ' ചിന്തകള്‍ക്ക് നീ 'കട'പ്പെട്ടത്
വിലയുറപ്പിച്ചത് നിന്റെ കുബുദ്ധി യെങ്കിലും
വില്‍ക്കപ്പെട്ടത് എന്റെ വാക്കുകളായിരുന്നു
കടം കൊണ്ടത് കഴുകന്റെ നാവെങ്കിലും
കടപ്പെട്ടത് എന്റെ നോവായിരുന്നു
ഇരന്നു പോയത് നിന്റെ ദുരയെങ്കിലും
ഇരക്കാനെടുത്തത് എന്റെ ചങ്കായിരുന്നു
വിതക്കാന്‍ തന്നത് 'വിളഞ്ഞ 'വിത്തെങ്കിലും
വിലയിടിഞ്ഞത് എന്റെ വിളകള്‍ക്കായിരുന്നു
ഇനി വയ്യ , കാത്തിരിപ്പിന് വയ്യ
വിഷാദ പ്പെട്ട മനസ്സിനോടും
വിധേയപ്പെട്ട ചിന്തയോടും
കലഹം തീര്‍ക്കുക
കത്തുന്ന കനവും ...
കനലെരിയുന്ന കണ്ണുകളുമായി....
കണ്ണ് നിറഞ്ഞവര്‍ക്കും
വില്‍ക്കപ്പെട്ടവര്‍ക്കും വേണ്ടി
വിശന്നു കരഞ്ഞവര്‍ക്കും
വിള നശിച്ചവര്‍ക്കും വേണ്ടി..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ