ഭയമായിരുന്നു., കൂടെയുള്ളവരെ -
ഭയപ്പെടുത്തുന്ന ഭയമായിരുന്നു
ഭയം കൊണ്ടാണവന്‍ പൂട്ട് പണിഞ്ഞത്
ഭയത്താലാണവന്‍ ഉറക്കം കളഞ്ഞത്
ഭയത്തിലാണവന്‍ 'കൂട്ടം' തീര്‍ത്തത്
ഭയന്നിട്ടാണവന്‍ പടിപ്പുര യടച്ചത്
അക്ഷരം വായിച്ച് അമിട്ടെന്നു വാദിച്ചു
ആശയം കണ്ടിട്ട് അകം വെന്തു പേടിച്ചു
അച്ഛന്റെ നെഞ്ചില്‍ വിലാസം പതിച്ചതും
അമ്മിഞ്ഞപ്പാലില്‍ അണുക്കളെ തിരഞ്ഞതും
അനിയത്തിപ്രാവിനെ 'ഫെയ്ക്കെന്നു'വിളിച്ചതും
അളവ് തെറ്റിത്തെറിച്ച ഭയം കൊണ്ടായിരുന്നു
ഇടിമുഴക്കങ്ങള്‍ മാത്രമല്ല ............
ഇല യനക്കങ്ങളും ഇറ യിളക്കങ്ങളും
ഇരുട്ടിലില്ലാ കരിമ്പൂച്ച യായി
ഇഴ യടുപ്പങ്ങളും ഇഷ്ട്ട മന്ത്രങ്ങളും
ഇടനെഞ്ചുരുക്കും പെരും പേടിയായി
ഇളം നീലക്കുറിഞ്ഞി പ്പൂക്കളെ കണ്ടിട്ട്
ഇരുകയ്യുയര്‍ത്തി കരഞ്ഞതും ഭീതിയാല്‍
തണല് കാത്തത് വെയില് പേടിച്ച്
തളിര രിഞ്ഞത് കുളിര് പേടിച്ച്
തള്ളിയിട്ടതും തോറ്റം പറഞ്ഞതും
തോണ്ടി ചൊറിഞ്ഞതും തോല്‍വി പേടിച്ച്
ഒരു ഭീരുവാണ് നീ........
ഒളിപ്പേര് വായിച്ച് ഉള്ളം പിടഞ്ഞവന്‍
ഒളിപ്പോരു കണ്ടിട്ട് ഉടു തുണി നനച്ചവന്‍
ഒട്ടത്തിനിടയിലും ഓര്‍മയില്‍ കുറിക്കുക
ഒടിഞ്ഞാടുന്ന മരത്തിന്റെ തണല്
ഓടി വരുന്ന ദുര്‍ മരണമാണ്
ഒടിച്ച കമ്പുകള്‍ തളിര്‍ക്കുന്ന നാളില്‍
ഒളിച്ചിരിക്കാനൊരു മരപ്പൊത്ത് തേടുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ