"
ഊന്നു വടികള്‍
----------------------
ഊന്നു വടികള്‍ ഊറി ച്ചിരിച്ചത്
തെന്നിവീഴുന്ന യുവാക്കളെ കണ്ടാണ്
ഭൂമിയുടെ നെഞ്ച് ചവിട്ടിയുടച്ച്
ആകാശത്തിന്റെ മൂക്കില്‍ ആഞ്ഞിടിച്ച്
നെഞ്ച് വിരിച്ച് നടന്നപ്പോഴാണ്
വേടന്‍ വിരിച്ച "ബ്രാന്റഡ"വലകളില്‍
കാലുടക്കി വീണുപോയത്
കരുത്തു കാട്ടിയ യുവത്വം
കാലുളുക്കിയ പേക്കോലമാണിന്നു
കവിത പാടിയ മീശ പ്പെരുമ
ചുരണ്ടി മിനുക്കി പെണ്‍കോലമായി
കത്തി പ്പടര്‍ന്ന വിപ്ലവപ്പൊലിമ
കഴുത്തില്‍ തൂങ്ങിയ ചങ്ങലച്ചന്തം
ഊര്‍ജം പകര്‍ന്ന പ്രതിഷേധങ്ങള്‍
'ധാതു പുഷ്ടി' യുടെ ഊന്നുവടിയില്‍
ശക്തികിട്ടാതെ മയങ്ങുന്നു
ഊന്നുവടികള്‍ ആര്‍ത്തു ച്ചിരിച്ചത്
കാലില്‍ കുരുങ്ങിയ വലക്കണ്ണികളില്‍
അലങ്കാരംതിരയുന്ന പൌരുഷം കണ്ടാണ്
നെഞ്ചിലൊട്ടിച്ച "ബ്രാന്റ്നെയിം"
തലച്ചോറിന്റെ പണയ മാണെന്നറിയാന്‍
കണ്ണ് മൂടിയ കണ്ണടയുടെ "ബ്രാന്റും"
കാഴ്ചക്ക് തടസ്സമായപ്പോഴാണ്
ഊന്നു വടി തേടുന്ന യുവത്വം
കാലത്തിന്റെ ശാപമാണ്
ഒന്നിലു മൊരുറപ്പില്ലാതെ
ചിന്തകള്‍ പണയപ്പെടുത്തി
ചങ്ങലകള്‍ ആഭരണ മാക്കി
ഭ്രാന്തു തേടിയലയുന്ന യുവത
പൌരുഷം വടിച്ചു മിനുക്കി
ആണെന്നോ പെണ്ണെന്നോ
തിരിച്ചറിയാത്ത യുവത്വം
ശിഖണ്ടിയുടെ ഗര്‍ഭം പോലെ
പേരറിയാത്ത നാശമാണ് - പെറ്റിട്ടാലും
അച്ഛനെന്നോ അമ്മയെന്നോ വിളിക്കാനാവാതെ
ശിഖണ്ടി ക്കുഞ്ഞുങ്ങള്‍ പകച്ചു നില്‍ക്കും
"
----------------------
ഊന്നു വടികള്‍ ഊറി ച്ചിരിച്ചത്
തെന്നിവീഴുന്ന യുവാക്കളെ കണ്ടാണ്
ഭൂമിയുടെ നെഞ്ച് ചവിട്ടിയുടച്ച്
ആകാശത്തിന്റെ മൂക്കില്‍ ആഞ്ഞിടിച്ച്
നെഞ്ച് വിരിച്ച് നടന്നപ്പോഴാണ്
വേടന്‍ വിരിച്ച "ബ്രാന്റഡ"വലകളില്‍
കാലുടക്കി വീണുപോയത്
കരുത്തു കാട്ടിയ യുവത്വം
കാലുളുക്കിയ പേക്കോലമാണിന്നു
കവിത പാടിയ മീശ പ്പെരുമ
ചുരണ്ടി മിനുക്കി പെണ്‍കോലമായി
കത്തി പ്പടര്‍ന്ന വിപ്ലവപ്പൊലിമ
കഴുത്തില്‍ തൂങ്ങിയ ചങ്ങലച്ചന്തം
ഊര്‍ജം പകര്‍ന്ന പ്രതിഷേധങ്ങള്‍
'ധാതു പുഷ്ടി' യുടെ ഊന്നുവടിയില്‍
ശക്തികിട്ടാതെ മയങ്ങുന്നു
ഊന്നുവടികള്‍ ആര്‍ത്തു ച്ചിരിച്ചത്
കാലില്‍ കുരുങ്ങിയ വലക്കണ്ണികളില്‍
അലങ്കാരംതിരയുന്ന പൌരുഷം കണ്ടാണ്
നെഞ്ചിലൊട്ടിച്ച "ബ്രാന്റ്നെയിം"
തലച്ചോറിന്റെ പണയ മാണെന്നറിയാന്‍
കണ്ണ് മൂടിയ കണ്ണടയുടെ "ബ്രാന്റും"
കാഴ്ചക്ക് തടസ്സമായപ്പോഴാണ്
ഊന്നു വടി തേടുന്ന യുവത്വം
കാലത്തിന്റെ ശാപമാണ്
ഒന്നിലു മൊരുറപ്പില്ലാതെ
ചിന്തകള്‍ പണയപ്പെടുത്തി
ചങ്ങലകള്‍ ആഭരണ മാക്കി
ഭ്രാന്തു തേടിയലയുന്ന യുവത
പൌരുഷം വടിച്ചു മിനുക്കി
ആണെന്നോ പെണ്ണെന്നോ
തിരിച്ചറിയാത്ത യുവത്വം
ശിഖണ്ടിയുടെ ഗര്‍ഭം പോലെ
പേരറിയാത്ത നാശമാണ് - പെറ്റിട്ടാലും
അച്ഛനെന്നോ അമ്മയെന്നോ വിളിക്കാനാവാതെ
ശിഖണ്ടി ക്കുഞ്ഞുങ്ങള്‍ പകച്ചു നില്‍ക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ