"
ചാക്കോച്ചന്റെ അതിര്‍ വരമ്പുകള്‍
എന്റെ വീട്ടതിരുകളെ വിഴുങ്ങിയപ്പോള്‍
ഹൃദയങ്ങളെ മുറിപ്പെടുത്തുന്നൊരു
മുള്ളുവേലി മുളച്ചു പൊന്തി
വേലിക്കപ്പുറം അവനൊരു മുല്ല നട്ടു
ഇപ്പുറം ഞാനൊരു കോളാമ്പി ച്ചെടിയും....
അപ്പച്ചന്‍ നോക്കി നില്‍ക്കെ
മുല്ലയുടെ സുഗന്ധം മഞ്ഞപ്പൂ വേറ്റുവാങ്ങി
ചാകൊച്ചന്‍ കണ്ടു നില്‍ക്കെ
മുല്ല മഞ്ഞ പ്പൂവില്‍ പടര്‍ന്നു ക്കയറി
മുല്ലപ്പൂവും മഞ്ഞപ്പൂവും
കണ്ടാല്‍ മിണ്ടരുതെന്ന്
ന്യായം പറയാനാവാതെ
ഹൃദയം പാകുത്ത മുള്‍വേലി പൊളിച്ചു മാറ്റി
മുല്ലപ്പൂ കണ്ണി റുക്കിയപ്പോള്‍
മഞ്ഞപ്പൂ നാണത്താല്‍ തല കുനിച്ചു ...
"
എന്റെ വീട്ടതിരുകളെ വിഴുങ്ങിയപ്പോള്‍
ഹൃദയങ്ങളെ മുറിപ്പെടുത്തുന്നൊരു
മുള്ളുവേലി മുളച്ചു പൊന്തി
വേലിക്കപ്പുറം അവനൊരു മുല്ല നട്ടു
ഇപ്പുറം ഞാനൊരു കോളാമ്പി ച്ചെടിയും....
അപ്പച്ചന്‍ നോക്കി നില്‍ക്കെ
മുല്ലയുടെ സുഗന്ധം മഞ്ഞപ്പൂ വേറ്റുവാങ്ങി
ചാകൊച്ചന്‍ കണ്ടു നില്‍ക്കെ
മുല്ല മഞ്ഞ പ്പൂവില്‍ പടര്‍ന്നു ക്കയറി
മുല്ലപ്പൂവും മഞ്ഞപ്പൂവും
കണ്ടാല്‍ മിണ്ടരുതെന്ന്
ന്യായം പറയാനാവാതെ
ഹൃദയം പാകുത്ത മുള്‍വേലി പൊളിച്ചു മാറ്റി
മുല്ലപ്പൂ കണ്ണി റുക്കിയപ്പോള്‍
മഞ്ഞപ്പൂ നാണത്താല്‍ തല കുനിച്ചു ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ