"
മല മാന്തിപ്പറിച്ച കക്കും കരളുമായി
പാഞ്ഞു വന്ന ടിപ്പറിനോട്
പിതൃത്വം തെളിയാതെ
കരഞ്ഞിരിക്കുന്ന വയലു ചോദിച്ചു
പറയൂ എന്റ ച്ചനാരെന്നു -
കരയോ നിലമോ .........?
പറയൂ എന്റച്ചനാരെന്നു........
കുത്തിയുടച്ച കണ്ണില്‍
മലയുടെ കുടലെറി ഞ്ഞപ്പോള്‍
തീര്‍ക്കാതെ ഭാക്കി വച്ചൊരു
കണ്ണീരും കലങ്ങി യൊലിക്കവേ
ഉടലുടഞ്ഞൊരു ഞണ്ട് ചോദിച്ചു
എന്ടച്ചന്‍ രാപ്പാര്‍ത്തതെവിടെ ...?
കാട്ടിലോ നനവിലോ....??!
ആര്‍ത്തി മൂത്താര്‍ത്താര്‍ത്തു പായവേ
ഭീതിയിലൊളിച്ചൊരു തുമ്പിയെ ക്കാണുന്ന
കൊച്ചു കുഞ്ഞിന്റെ യാര്‍ത്തനാദം
ഒരു കുന്നായി .......
മലയായി..........
തേങ്ങലായുയരുന്നു എന്നിലിന്നും.....
"
പാഞ്ഞു വന്ന ടിപ്പറിനോട്
പിതൃത്വം തെളിയാതെ
കരഞ്ഞിരിക്കുന്ന വയലു ചോദിച്ചു
പറയൂ എന്റ ച്ചനാരെന്നു -
കരയോ നിലമോ .........?
പറയൂ എന്റച്ചനാരെന്നു........
കുത്തിയുടച്ച കണ്ണില്‍
മലയുടെ കുടലെറി ഞ്ഞപ്പോള്‍
തീര്‍ക്കാതെ ഭാക്കി വച്ചൊരു
കണ്ണീരും കലങ്ങി യൊലിക്കവേ
ഉടലുടഞ്ഞൊരു ഞണ്ട് ചോദിച്ചു
എന്ടച്ചന്‍ രാപ്പാര്‍ത്തതെവിടെ ...?
കാട്ടിലോ നനവിലോ....??!
ആര്‍ത്തി മൂത്താര്‍ത്താര്‍ത്തു പായവേ
ഭീതിയിലൊളിച്ചൊരു തുമ്പിയെ ക്കാണുന്ന
കൊച്ചു കുഞ്ഞിന്റെ യാര്‍ത്തനാദം
ഒരു കുന്നായി .......
മലയായി..........
തേങ്ങലായുയരുന്നു എന്നിലിന്നും.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ