പുത്തന്‍ അധിനിവേശം
രാജ്യങ്ങളുടെ കയ്യേറ്റമല്ല
ചിന്തകളുടെ വിളവെടുപ്പുമല്ല
കൂട്ടിവെച്ച മാലിന്യത്തിന്റെ
പുറം തള്ളലാണ്
മാലിന്യം മലയോളമാക്കി
വണ്ടിയില്‍ കാറ്റ് കൊള്ളിച്ച്
വഴിയാകെ വീശി യറിയിച്ചു
വഴിക്കാരെ യാട്ടിയോടിച്ചു
എന്റെ മൂക്കിനു താഴെ ത്തള്ളുമ്പോള്‍
അത് നിന്റെ അധിനിവേശമാണ്
മാനം മുട്ടുന്ന വീടുകെട്ടി
മലയോള മുയരത്തില്‍ മതിലുകെട്ടി
മാളോരെ യൊക്കെ അകറ്റിനിര്‍ത്തി
നിന്റെ മാറാപ്പു മാത്രം
നീ റോട്ടിലിട്ടു
മതില് പോയിട്ട്
ചുമരില്ലാത്തൊരു കൂരകെട്ടി
മാനംപോല്‍ തെളിഞ്ഞ മനസ്സുമായി
വായു വിഴുങ്ങി
മയങ്ങി യുറങ്ങുന്ന
കുഞ്ഞു ബാല്യങ്ങളെ നീ പട്ടിണി ക്കിട്ടു
നിന്റെ മ്ലേച്ച മാലിന്യം
എന്റെ പുരയിടത്തിലെറിഞ്ഞു
കൈ കഴുകി ത്തുടക്കുമ്പോള്‍
നിന്റെ മനസ്സിലൊരു
മാലിന്യ ക്കൂമ്പാരം ചീഞ്ഞു നാറുന്നത്
നീയറിഞ്ഞില്ല ,
നിന്റെ പെണ്ണിന്റെ
ആര്‍ത്തവം തുടച്ച കീറത്തുണി
എന്റെ വഴിയിലെറിഞ്ഞു
കൈ വീശി നീ നടക്കാനിറങ്ങുമ്പോള്‍
നിന്റെ മനസ്സിലൊരു
ചാപിള്ള ചീഞ്ഞു നാറുന്നതും
ഞാനറിയുന്നു
ലാലൂരിലെ പെണ്ണുങ്ങളും
പെട്ടിപ്പാലത്തെ ക്കുട്ടികളും
മൂക്ക് പൊത്തി ക്കരയുമ്പോള്‍
നിന്റെ കിടപ്പറയിലൊരു
"എയിഡ്സ് " കാത്തു കിടക്കുന്നതും
നീയറിഞ്ഞില്ല , ഞാനറിയുന്നു
എന്റെ വായു കൊള്ളയടിച്ചപ്പോള്‍
എന്റെ നീരുറവയില്‍ വിഷം കലക്കിയപ്പോള്‍
നീ അധിനിവേശത്തിന്റെ
പുതു രൂപമാകുന്നു
കൊള്ളയുടെ തനി രൂപമാകുന്നു
തീവ്രവാദം പറഞ്ഞ്
എന്റെ കണ്ണ് നീ കുത്തിയുടച്ചു
മാവോ വാദിയെന്നൊച്ച വെച്ചെന്റെ
കാതു നീ പറിച്ചെറിഞ്ഞു
നക്സലെന്നാര്‍ത്തു കൂവി നീ
നാവിലൊരാണി കേറ്റി
എന്നിട്ടും ,
എന്റെ മൂക്ക് നീ ഭാക്കിവെച്ചു
നീ തള്ളിയ മാലിന്യ മല്ല
ഇന്നെന്റെ മൂക്കടപ്പിക്കുന്നത്
ഈ നാറ്റം എനിക്കെറിഞ്ഞു തന്ന
നിന്റെ സ്വാര്‍ഥത യാണ്
എന്റെമൂക്ക് തകര്‍ക്കുന്നത്
രാജ്യങ്ങളുടെ കയ്യേറ്റമല്ല
ചിന്തകളുടെ വിളവെടുപ്പുമല്ല
കൂട്ടിവെച്ച മാലിന്യത്തിന്റെ
പുറം തള്ളലാണ്
മാലിന്യം മലയോളമാക്കി
വണ്ടിയില്‍ കാറ്റ് കൊള്ളിച്ച്
വഴിയാകെ വീശി യറിയിച്ചു
വഴിക്കാരെ യാട്ടിയോടിച്ചു
എന്റെ മൂക്കിനു താഴെ ത്തള്ളുമ്പോള്‍
അത് നിന്റെ അധിനിവേശമാണ്
മാനം മുട്ടുന്ന വീടുകെട്ടി
മലയോള മുയരത്തില്‍ മതിലുകെട്ടി
മാളോരെ യൊക്കെ അകറ്റിനിര്‍ത്തി
നിന്റെ മാറാപ്പു മാത്രം
നീ റോട്ടിലിട്ടു
മതില് പോയിട്ട്
ചുമരില്ലാത്തൊരു കൂരകെട്ടി
മാനംപോല്‍ തെളിഞ്ഞ മനസ്സുമായി
വായു വിഴുങ്ങി
മയങ്ങി യുറങ്ങുന്ന
കുഞ്ഞു ബാല്യങ്ങളെ നീ പട്ടിണി ക്കിട്ടു
നിന്റെ മ്ലേച്ച മാലിന്യം
എന്റെ പുരയിടത്തിലെറിഞ്ഞു
കൈ കഴുകി ത്തുടക്കുമ്പോള്‍
നിന്റെ മനസ്സിലൊരു
മാലിന്യ ക്കൂമ്പാരം ചീഞ്ഞു നാറുന്നത്
നീയറിഞ്ഞില്ല ,
നിന്റെ പെണ്ണിന്റെ
ആര്‍ത്തവം തുടച്ച കീറത്തുണി
എന്റെ വഴിയിലെറിഞ്ഞു
കൈ വീശി നീ നടക്കാനിറങ്ങുമ്പോള്‍
നിന്റെ മനസ്സിലൊരു
ചാപിള്ള ചീഞ്ഞു നാറുന്നതും
ഞാനറിയുന്നു
ലാലൂരിലെ പെണ്ണുങ്ങളും
പെട്ടിപ്പാലത്തെ ക്കുട്ടികളും
മൂക്ക് പൊത്തി ക്കരയുമ്പോള്‍
നിന്റെ കിടപ്പറയിലൊരു
"എയിഡ്സ് " കാത്തു കിടക്കുന്നതും
നീയറിഞ്ഞില്ല , ഞാനറിയുന്നു
എന്റെ വായു കൊള്ളയടിച്ചപ്പോള്‍
എന്റെ നീരുറവയില്‍ വിഷം കലക്കിയപ്പോള്‍
നീ അധിനിവേശത്തിന്റെ
പുതു രൂപമാകുന്നു
കൊള്ളയുടെ തനി രൂപമാകുന്നു
തീവ്രവാദം പറഞ്ഞ്
എന്റെ കണ്ണ് നീ കുത്തിയുടച്ചു
മാവോ വാദിയെന്നൊച്ച വെച്ചെന്റെ
കാതു നീ പറിച്ചെറിഞ്ഞു
നക്സലെന്നാര്‍ത്തു കൂവി നീ
നാവിലൊരാണി കേറ്റി
എന്നിട്ടും ,
എന്റെ മൂക്ക് നീ ഭാക്കിവെച്ചു
നീ തള്ളിയ മാലിന്യ മല്ല
ഇന്നെന്റെ മൂക്കടപ്പിക്കുന്നത്
ഈ നാറ്റം എനിക്കെറിഞ്ഞു തന്ന
നിന്റെ സ്വാര്‍ഥത യാണ്
എന്റെമൂക്ക് തകര്‍ക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ