മോഹങ്ങളില്‍ കിനാവൊഴിച്ചത്
അവനായിരുന്നു
ചിന്തയില്‍ അഗ്നി നിറച്ചതും
ചിരിയില്‍ ചന്തം പകര്‍ന്നതും
അവന്റെ നോട്ടത്തിലാണ്
പുകയുന്ന അഗ്നി ശൂലം നോക്കി
പൊരിഞ്ഞു പിടയുന്ന ഉടലും
ഒട്ടു മുടയാത്ത നെഞ്ചും
ഒഴുകുന്ന ലാവയുടെ
പെരുകുന്ന ചൂട് തേടിയത്
അവന്റെ കണ്ണുകളിലും
മയില്‍ പീലിയുടെ
പേറ്റു നോവ് കിനാക്കണ്ടതും
മയിലാട്ടം പഠിച്ചതും
അവനു വേണ്ടിയാണ്
എന്നിട്ടും
എന്നിട്ടുമിന്നവന്‍ പറയുന്നു
ഞാനൊരു മരുക്കാറ്റെന്നു
ചവിട്ടിക്കൂട്ടിയ ശത്രു വെന്നു
ഉത്തര മറിയാത്ത കടങ്കഥ യെന്ന്
എനിക്കെന്തു പറയാനാവും
കണ്ട കിനാക്കള്‍ പാഴ് കിനാവായെന്നോ...?!
കേട്ട വാക്കുകള്‍ വെറും വാക്കായെന്നോ...?!!
കൊതിച്ച ലാവയില്‍ മഞ്ഞുറഞ്ഞെന്നോ....?!!!
ഇല്ല
ഓര്‍ക്കാതിരിക്കില്ല ,
വെറുക്കാനു മാവില്ല
പുറം കാലു കൊണ്ടെന്നെ
പുറത്താക്കി പറഞ്ഞു വിട്ടിട്ടും
ഞാനോന്നെ ചോദിച്ചുള്ളൂ...
നൊന്തോ.. .....?
നിന്റെ കാലു നൊന്തോ യെന്നോമലേ...??
നിന്റെ കാലൊന്നു തടവി ത്തലോടുവാന്‍
ഇനി യാരുണ്ട് നിന്റെ കൂടെ...?
ഇനി ഒരപേക്ഷ ബാക്കിയുണ്ട്
ഡോക്ടറെ കാണണം ....
തൈലം പുരട്ടണം ,
നോവ് മാറും വരേക്കെന്നെ
ശപിക്കാതിരിക്കണം
അവനായിരുന്നു
ചിന്തയില്‍ അഗ്നി നിറച്ചതും
ചിരിയില്‍ ചന്തം പകര്‍ന്നതും
അവന്റെ നോട്ടത്തിലാണ്
പുകയുന്ന അഗ്നി ശൂലം നോക്കി
പൊരിഞ്ഞു പിടയുന്ന ഉടലും
ഒട്ടു മുടയാത്ത നെഞ്ചും
ഒഴുകുന്ന ലാവയുടെ
പെരുകുന്ന ചൂട് തേടിയത്
അവന്റെ കണ്ണുകളിലും
മയില്‍ പീലിയുടെ
പേറ്റു നോവ് കിനാക്കണ്ടതും
മയിലാട്ടം പഠിച്ചതും
അവനു വേണ്ടിയാണ്
എന്നിട്ടും
എന്നിട്ടുമിന്നവന്‍ പറയുന്നു
ഞാനൊരു മരുക്കാറ്റെന്നു
ചവിട്ടിക്കൂട്ടിയ ശത്രു വെന്നു
ഉത്തര മറിയാത്ത കടങ്കഥ യെന്ന്
എനിക്കെന്തു പറയാനാവും
കണ്ട കിനാക്കള്‍ പാഴ് കിനാവായെന്നോ...?!
കേട്ട വാക്കുകള്‍ വെറും വാക്കായെന്നോ...?!!
കൊതിച്ച ലാവയില്‍ മഞ്ഞുറഞ്ഞെന്നോ....?!!!
ഇല്ല
ഓര്‍ക്കാതിരിക്കില്ല ,
വെറുക്കാനു മാവില്ല
പുറം കാലു കൊണ്ടെന്നെ
പുറത്താക്കി പറഞ്ഞു വിട്ടിട്ടും
ഞാനോന്നെ ചോദിച്ചുള്ളൂ...
നൊന്തോ.. .....?
നിന്റെ കാലു നൊന്തോ യെന്നോമലേ...??
നിന്റെ കാലൊന്നു തടവി ത്തലോടുവാന്‍
ഇനി യാരുണ്ട് നിന്റെ കൂടെ...?
ഇനി ഒരപേക്ഷ ബാക്കിയുണ്ട്
ഡോക്ടറെ കാണണം ....
തൈലം പുരട്ടണം ,
നോവ് മാറും വരേക്കെന്നെ
ശപിക്കാതിരിക്കണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ