"
പൂച്ച ക്കണ്ണുകള്‍
അവള്‍ക്കൊരു ഭാരമായിരുന്നു
കറുത്ത കണ്ണുകള്‍ക്കിടയില്‍
ഒരു നരച്ച കണ്ണ്
കരിമഷിയിട്ടാല്‍
കലങ്ങി ക്കിടക്കും
വെയിലു കൊണ്ടാല്‍
ഉരുകി പ്പരക്കും
പൂച്ച എന്ന വിളിപ്പേര്
പൂച്ച ക്കണ്ണിന്റെ വശപ്പിശക്
വെണ്ണീറു വിതറിയ കണ്‍ പീലികള്‍
കാറ്റൂതുമ്പോള്‍ ഒരു നീറ്റലായി
എന്നാലും
ഒരുത്തനവളെ ഇഷ്ട്ടമായി
പൂച്ച ക്കണ്ണിന്റെ നിറവിലും നരയിലും
അവന്‍ കണ്ണ് വെച്ചു
പിന്നീടാണറിഞ്ഞത്
അവനും ഒരു പൂച്ചയായിരുന്നു
ഇര തേടി നടക്കുന്ന
ഒരു കാടന്‍ പൂച്ച ......
"
അവള്‍ക്കൊരു ഭാരമായിരുന്നു
കറുത്ത കണ്ണുകള്‍ക്കിടയില്‍
ഒരു നരച്ച കണ്ണ്
കരിമഷിയിട്ടാല്‍
കലങ്ങി ക്കിടക്കും
വെയിലു കൊണ്ടാല്‍
ഉരുകി പ്പരക്കും
പൂച്ച എന്ന വിളിപ്പേര്
പൂച്ച ക്കണ്ണിന്റെ വശപ്പിശക്
വെണ്ണീറു വിതറിയ കണ്‍ പീലികള്‍
കാറ്റൂതുമ്പോള്‍ ഒരു നീറ്റലായി
എന്നാലും
ഒരുത്തനവളെ ഇഷ്ട്ടമായി
പൂച്ച ക്കണ്ണിന്റെ നിറവിലും നരയിലും
അവന്‍ കണ്ണ് വെച്ചു
പിന്നീടാണറിഞ്ഞത്
അവനും ഒരു പൂച്ചയായിരുന്നു
ഇര തേടി നടക്കുന്ന
ഒരു കാടന്‍ പൂച്ച ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ