"
തെരുവു വിളക്ക്
ഒരു അശ്ലീലമായാത്
പലിശക്കാരന്‍ വന്ന്
കുടിയിറക്കിയതില്‍ പിന്നെ
തെരുവിലുറങ്ങുമ്പോഴാണ്
തെരുവു വിളക്കൊരു വിലങ്ങായത്
എന്റെ പെണ്ണിനോടൊത്തൊന്നു
ശയിക്കാനിഴഞ്ഞപ്പോഴാണ്
ചുണ്ടിലൊരുമ്മ വീഴാതിരിക്കാന്‍
വിളക്കെന്നെ വിലങ്ങുവെച്ചു
തെരുവു വിളക്കൊരു ക്രൂരനായത്
രാവൊളിപ്പിച്ചതെല്ലാം
വലിച്ചു പുറത്തിട്ടപ്പോഴാണ്
എന്റെ നക്ഷത്രങ്ങളുടെ
വെളിച്ചം കെടുത്തി
നിലാവിന്റെ നിറം കളഞ്ഞു
തെരുവു വിളക്ക്
എനിക്കൊരു തേങ്ങലായത്
എന്റെ കുഞ്ഞിന്റെ
വറ്റില്ലാത്ത കഞ്ഞിയിലും
പാറ്റ വീഴ്ത്തിയപ്പോഴാണ്
തെരുവു വിളക്ക് എന്റെ ദുഖമാണ്
മറയില്ലാത്തവന്റെ മറയാണിരുട്ട്
തെരുവിലുറക്കം പോയവളുടെ
സ്വപ്നമാണിരുട്ട്
തെരുവു വിളക്കൊരശ്ലീലമാണ്
പുതപ്പില്ലാതെ
ചുരുണ്ടുറങ്ങുന്നവളുടെ
മാനത്തിലാണതിന്റെ നോട്ടം
എറിഞ്ഞുടക്കുക യീ
തെരുവിന്റെ ജാര സന്തതിയെ
വീടില്ലാത്തവന്‍ രാവിലിത്തിരി
സ്വപ്നങ്ങളറിയട്ടെ ...............
"
ഒരു അശ്ലീലമായാത്
പലിശക്കാരന്‍ വന്ന്
കുടിയിറക്കിയതില്‍ പിന്നെ
തെരുവിലുറങ്ങുമ്പോഴാണ്
തെരുവു വിളക്കൊരു വിലങ്ങായത്
എന്റെ പെണ്ണിനോടൊത്തൊന്നു
ശയിക്കാനിഴഞ്ഞപ്പോഴാണ്
ചുണ്ടിലൊരുമ്മ വീഴാതിരിക്കാന്‍
വിളക്കെന്നെ വിലങ്ങുവെച്ചു
തെരുവു വിളക്കൊരു ക്രൂരനായത്
രാവൊളിപ്പിച്ചതെല്ലാം
വലിച്ചു പുറത്തിട്ടപ്പോഴാണ്
എന്റെ നക്ഷത്രങ്ങളുടെ
വെളിച്ചം കെടുത്തി
നിലാവിന്റെ നിറം കളഞ്ഞു
തെരുവു വിളക്ക്
എനിക്കൊരു തേങ്ങലായത്
എന്റെ കുഞ്ഞിന്റെ
വറ്റില്ലാത്ത കഞ്ഞിയിലും
പാറ്റ വീഴ്ത്തിയപ്പോഴാണ്
തെരുവു വിളക്ക് എന്റെ ദുഖമാണ്
മറയില്ലാത്തവന്റെ മറയാണിരുട്ട്
തെരുവിലുറക്കം പോയവളുടെ
സ്വപ്നമാണിരുട്ട്
തെരുവു വിളക്കൊരശ്ലീലമാണ്
പുതപ്പില്ലാതെ
ചുരുണ്ടുറങ്ങുന്നവളുടെ
മാനത്തിലാണതിന്റെ നോട്ടം
എറിഞ്ഞുടക്കുക യീ
തെരുവിന്റെ ജാര സന്തതിയെ
വീടില്ലാത്തവന്‍ രാവിലിത്തിരി
സ്വപ്നങ്ങളറിയട്ടെ ...............
ആര്ക്കും ഒന്നും വെറുതെ കിട്ടുകയില്ല
മറുപടിഇല്ലാതാക്കൂകൊടുതതോന്നും വെരുത ആവുകയുമില്ല