എന്റെ ജീവിതത്തിനുവില യുറപ്പിച്ചു
പടിയിറങ്ങാന്‍ സമയമായെന്ന്
മനസ്സ് പറയുന്നു
വില ത്തര്‍ക്കങ്ങളൊഴിഞ്ഞാല്‍ പിന്നെ
കുടി യിറങ്ങാതെ പറ്റില്ലല്ലോ...
വേദ പുസ്തകത്തിനു മുകളില്‍
ഒരു ചരടിരുന്നു ചിരിക്കുന്നു
മിനുസമുള്ളോരു മനസ്സു പോരാ...
മോടിയുള്ളോരുടല് വേണം
മോടിയു ള്ളോരുടല് പോര
ആകെ മൂടുന്ന പോന്നു വേണം
പോന്നു വെക്കാന്‍ പെട്ടി വേണം
പെട്ടി നിറയെ നോട്ടു വേണം
എല്ലാം ചുമന്നൊരു യാത്രയാണ്
ഭാരം പേറിയ യാത്ര
ദൂര മേറിയ യാത്ര....
നിയോഗം തേടിയ യാത്ര
അറിഞ്ഞിട്ടും അറിയാത്തപോലെ
വേദം ചുമക്കുന്ന അച്ഛനോടിന്നു
തെല്ലുറക്കെ ത്തന്നെ ഞാന്‍ പറഞ്ഞു
അച്ചോ................
എനിക്ക് കെട്ടാനുള്ള ചരടെടുത്ത്
ആ വേദപുസ്ത്തക മൊന്നു ചുരുട്ടിക്കെട്ടൂ.....
എന്നെ ത്തളക്കാനുള്ള തുടലെടുത്ത്
" മേരി " യുടെ കണ്ണൊന്നു മറച്ചു കെട്ടൂ
എനിക്കണിയാനുള്ള പുടവയിട്ട്
" ജീസസിന്റെ " രക്തമൊന്നു മൂടി വെക്കൂ ..........!!
എന്റെ വാക്കുകള്‍
അച്ഛനറിഞ്ഞോ ആവോ
ഒരു താലി യെടുത്തൂതി നല്‍കിയാല്‍
"പള്ളി പ്പണം " എത്രയെന്നു
കണക്കു കൂട്ടുന്ന അച്ഛന്റെ കണ്ണില്‍
ഞാനപ്പോഴളന്നത്
എന്റെ ദൂരമായിരുന്നു
തെമ്മാടി ക്കുഴി യിലേക്കുള്ള ദൂരം ..........!!
"
പടിയിറങ്ങാന്‍ സമയമായെന്ന്
മനസ്സ് പറയുന്നു
വില ത്തര്‍ക്കങ്ങളൊഴിഞ്ഞാല്‍ പിന്നെ
കുടി യിറങ്ങാതെ പറ്റില്ലല്ലോ...
വേദ പുസ്തകത്തിനു മുകളില്‍
ഒരു ചരടിരുന്നു ചിരിക്കുന്നു
മിനുസമുള്ളോരു മനസ്സു പോരാ...
മോടിയുള്ളോരുടല് വേണം
മോടിയു ള്ളോരുടല് പോര
ആകെ മൂടുന്ന പോന്നു വേണം
പോന്നു വെക്കാന്‍ പെട്ടി വേണം
പെട്ടി നിറയെ നോട്ടു വേണം
എല്ലാം ചുമന്നൊരു യാത്രയാണ്
ഭാരം പേറിയ യാത്ര
ദൂര മേറിയ യാത്ര....
നിയോഗം തേടിയ യാത്ര
അറിഞ്ഞിട്ടും അറിയാത്തപോലെ
വേദം ചുമക്കുന്ന അച്ഛനോടിന്നു
തെല്ലുറക്കെ ത്തന്നെ ഞാന്‍ പറഞ്ഞു
അച്ചോ................
എനിക്ക് കെട്ടാനുള്ള ചരടെടുത്ത്
ആ വേദപുസ്ത്തക മൊന്നു ചുരുട്ടിക്കെട്ടൂ.....
എന്നെ ത്തളക്കാനുള്ള തുടലെടുത്ത്
" മേരി " യുടെ കണ്ണൊന്നു മറച്ചു കെട്ടൂ
എനിക്കണിയാനുള്ള പുടവയിട്ട്
" ജീസസിന്റെ " രക്തമൊന്നു മൂടി വെക്കൂ ..........!!
എന്റെ വാക്കുകള്‍
അച്ഛനറിഞ്ഞോ ആവോ
ഒരു താലി യെടുത്തൂതി നല്‍കിയാല്‍
"പള്ളി പ്പണം " എത്രയെന്നു
കണക്കു കൂട്ടുന്ന അച്ഛന്റെ കണ്ണില്‍
ഞാനപ്പോഴളന്നത്
എന്റെ ദൂരമായിരുന്നു
തെമ്മാടി ക്കുഴി യിലേക്കുള്ള ദൂരം ..........!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ